‘കരീന കിടക്കുമ്പോഴാണ് അന്ന് ലൈറ്റ് അപ് ചെയ്തത്, ആലിയയ്ക്കും മുഖ്യം സുരക്ഷ: അയാളെ സെറ്റിൽ നിന്ന് പുറത്താക്കി’
Mail This Article
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ. ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ്