സുഹൃത്തിന്റെ വിയോഗം മുതൽ നിർമാതാവിന്റെ പിന്മാറ്റം വരെ; സാബുവിന്റെ സ്വപ്നങ്ങളോട് മുഖം തിരിച്ച് കാലവും!
Mail This Article
എ.സി. സാബുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് സഫലത കൈവരാതെ പോയത് സുഹൃത്തിന്റെ അകാല വിയോഗം കാരണമായിരുന്നെങ്കിൽ അവസാന ചിത്രമായ ശ്രീനാരായണഗുരു സാക്ഷാൽകരിക്കപ്പെടാതെ പോയതിനു പിന്നിൽ നിർമാതാവിന്റെ വാഗ്ദാനലംഘനവുമായിരുന്നു. ‘കാൽപാടുകൾ’ക്കു ശേഷം ശ്രീനാരായണഗുരുവിന്റെ ജീവിതം വിഷയമാക്കി മലയാളത്തിൽ നിർമിക്കപ്പെടുന്ന സിനിമയായിരുന്നു അത്. കലാത്മകമായോ ചരിത്രപരമായോ ‘കാൽപാടുകൾ’ നീതി പുലർത്തിയില്ല എന്ന ചിന്തയാകാം ‘ഗുരു’വിന്റെ ജീവിതം ആധാരമാക്കി വീണ്ടും ഒരു ചിത്രം നിർമിക്കാൻ സാബുവിനെ പ്രേരിപ്പിച്ചത്. തൃപ്രയാറിലെ ‘സ്വപ്നലോക’ത്തിൽ മാസങ്ങൾ പലതും ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്ത ഇതിന്റെ തിരക്കഥ നീണ്ട മൗനത്തിനുശേഷമുള്ള സാബുവിന്റെ ഉയർത്തെഴുന്നേൽപിന് കളമൊരുക്കുമെന്ന് പലരും കരുതി. പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണാരംഭഘട്ടത്തിൽ തന്നെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത വ്യക്തി കാണിച്ച വൈമുഖ്യവും നിലപാട് മാറ്റവും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. അതിനു ശേഷം ദുഃഖിതനും നിരാശനുമായി സിനിമാ ലോകം തന്നെ ഉപേക്ഷിച്ച മട്ടിലുള്ള ചിന്തയും മനോഭാവവുമായി തന്റെ ആദ്യകാല പ്രവർത്തന മേഖലയായ പത്രപ്രവർത്തനവുമായി അന്ത്യകാലം പിന്നിടുകയായിരുന്നു അദ്ദേഹം. എങ്കിലും കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗുരു’ സിനിമയെക്കുറിച്ച്. അപ്പോൾ െതല്ലു നേരം നിശ്ശബ്ദനാകും. പിന്നെ