‘വീർ സവർക്കർ’ തിരഞ്ഞെടുത്തത് തെറ്റിയെന്ന് എനിക്ക് പറയാനാവില്ല; ധാരാവിയിലെ പതിനഞ്ചുകാരി ഞെട്ടിക്കുന്ന നാൾ വരും; മലയാളം മാതൃക’
Mail This Article
ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്. മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...