മരണക്കിണറിൽ ഇറങ്ങിയ മലയാളിപ്പയ്യൻ; ‘ആഷിക്കേട്ടന്റെ ആ കണ്ണാണ് വിശ്വാസം തന്നത്; എന്റെ ഹനുമാൻകൈൻഡിൽ ലോകം മുഴുവനുണ്ട്’
Mail This Article
Wait a minute! എന്നു പറഞ്ഞ മലയാളിപ്പയ്യനു മുന്നിൽ ലോകം ചെലവിട്ടത് ഒരു നിമിഷം മാത്രമായിരുന്നില്ല. യുട്യൂബിൽ 170 ലക്ഷം കാഴ്ചക്കാരും, സ്പോട്ടിഫൈയിൽ 40 കോടി കേൾവിക്കാരും ആ ‘പാടിപ്പറഞ്ഞ’ വാക്കുകൾക്കു മുന്നിൽ സമയം കുരുക്കിയിട്ടു. റാപ് രംഗത്തെ പുത്തൻ താരോദയമായി ലോകസംഗീത പ്ലാറ്റ്ഫോമുകളിലെ ‘ഹിറ്റ്’ ചാർട്ടുകളിൽ 2024ൽ കൊടുങ്കാറ്റു വിതച്ച, സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ 2024ൽ ഏറ്റവും കൂടുതൽ ‘ഡബിൾ ടാപ്’ നേടിയ ‘ഹനുമാൻകൈൻഡ്’ എന്ന ആഗോളതാരത്തെ ചൂണ്ടിക്കാട്ടി ‘അടുത്തവീട്ടിലെ പയ്യൻ’ എന്ന് അഹങ്കരിക്കാം മലപ്പുറത്തിന്, ലോകമെങ്ങുമുള്ള മലയാളികൾക്കും! അമ്പരപ്പിക്കുന്ന ലോകശ്രദ്ധ നേടി ആറു മാസം പിന്നിടുമ്പോൾ, തിരക്കുകൾക്കിടെ മുംൈബയിലിരുന്ന് മലയാളികളോട് മനസ്സു തുറക്കുകയാണ് ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്; മരണക്കിണറിലെ വൈറൽ ആൽബം ‘ബിഗ് ഡാഗ്സി’നെക്കുറിച്ച്, സ്വപ്നസമാനമായ 2024നെക്കുറിച്ച്, ‘റൈഫിൾ ക്ലബ്’ എന്ന സിനിമാ അരങ്ങേറ്റത്തെക്കുറിച്ച്, നാടിനെക്കുറിച്ച്! ഒഴുക്കോടെയുള്ള നല്ല മലയാളത്തിൽ, ഇടയ്ക്കിടെ കയറിവരുന്ന അമേരിക്കൻ ചുവയുള്ള ഇംഗ്ലിഷ് വാക്കുകളിൽ സൂരജിന്റെ വിശേഷങ്ങളിലേക്ക്