മഹേഷ് ബാബുവിനെ ‘സൈഡാക്കിയ’ നടി; പുഷ്പയിലെ ഡാൻസിങ് ‘ഫയർ’; 21–ാം വയസ്സിൽ ദത്തെടുത്തത് 2 കുട്ടികളെ; ആരാണ് ശ്രീലീല?
Mail This Article
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?