കിടക്കയിൽ കണ്ടത് മൃതദേഹം; അയാൾ കൊന്നിട്ടതിന് 'സാക്ഷി' ടാർലൻ മാത്രം; കരടാകുമെന്ന് അറിഞ്ഞിട്ടും നിർഭയം മുന്നോട്ട്!
Mail This Article
അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; മകളെ അനാഥയാക്കിക്കൊണ്ട്. എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ തന്നെ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട