ഷമ്മി കപൂർ ചോദിച്ചുവാങ്ങിയ ഗാനം: ‘എന്റെ പാട്ടു കേൾക്കുന്നവർക്കു മധുരിക്കണം...’: നൂറു വയസ്സുള്ള മുഹമ്മദ് റഫി; ഇന്നും പ്രണയം പാടുന്നു...
Mail This Article
‘ബൈജു ബാവ്‌ര’യിലെ റിക്കോർഡിങ് കഴിഞ്ഞു രാത്രി വളരെ സന്തോഷവാനായാണു സംഗീതസംവിധായകൻ നൗഷാദ് വീട്ടിലെത്തിയത്. കവി ഷക്കീൽ ബദയുനിയുടെ വരികൾ, മുഹമ്മദ് റഫിയുടെ സ്വരം; അന്നു ശാന്തമായി ഉറങ്ങാൻ നൗഷാദ് സാബിന് അതു ധാരാളം. പക്ഷേ രാവിലെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അതാ പുറത്തു കാത്തിരിക്കുന്നു റഫി. ‘‘ഇന്നലെ റിക്കോർഡ് ചെയ്തതു തൃപ്തിയായില്ല. ഗാനത്തോടു നീതി ചെയ്തില്ല എന്നു തോന്നൽ. റീ ടേക്ക് എടുക്കണം’’, അതാണു റഫിയുടെ ആവശ്യം. താൻ തൃപ്തനാണെന്നും റീ ടേക്ക് ആവശ്യമില്ലെന്നും നൗഷാദ് പറഞ്ഞെങ്കിലും റഫി വഴങ്ങിയില്ല. ചെലവു മുഴുവൻ താൻ വഹിക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവിൽ, സംഗീത സംവിധായകൻ താനാണെന്നും തീരുമാനം തന്റേതാണെന്നും കടുപ്പിച്ചു പറയേണ്ടി വന്നു നൗഷാദിന്. മുഹമ്മദ് റഫി എന്ന മഹാഗായകന്റെ അർപ്പണത്തിന്റെ പ്രതിഫലമാണ് ഇന്നും, അദ്ദേഹം കടന്നു പോയി രണ്ടു പതിറ്റാണ്ടു കഴിഞ്ഞും, ആരാധകർ ആ പാട്ട് ഏറ്റുപാടുന്നത്: ‘ഓ ദുനിയാ കേ രഖ്‌വാലേ...’. പിന്നീടൊരിക്കൽ നൗഷാദ് പറഞ്ഞു: പല ഗായകരും സ്വരം തെറ്റിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ റഫിക്ക് അങ്ങനെ സംഭവിക്കാറില്ല. ലഹോർ റേഡിയോവിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജീവൻലാൽ പാതയോരത്തെ ബാർബർ ഷോപ്പിൽ നിന്നു കേട്ട പാട്ടാണ് ഹിന്ദി സിനിമാ ലോകത്തിനു മുഹമ്മദ് റഫി എന്ന അനശ്വരഗായകനിലേക്കുള്ള വാതിൽ തുറന്നത്. പാട്ടു പാടിയ ആളോട് അദ്ദേഹം ചോദിച്ചു, ‘‘വരുന്നോ, റേഡിയോയിൽ പാടാൻ?’’ സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ യുവാവിന്. ‘ആരെങ്കിലും