ചാരക്കെണിയിൽ ശാസ്ത്രജ്ഞരും; ഹണിട്രാപ്പിൽ രാജ്യരഹസ്യങ്ങൾ ചോർത്തുന്നതെങ്ങനെ? വല മുറിച്ച് ഇന്ത്യ
Mail This Article
പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് ഐഎസ്ഐയുടെ ഹണി ട്രാപ്പ് വിങ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2015ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ യൂണിറ്റിനായി ഏകദേശം 3,500 കോടി രൂപയാണ് ഐഎസ്‌ഐ വകയിരുത്തിയിരിക്കുന്നത്. ഹണിട്രാപ്പ് യൂണിറ്റ് ഐഎസ്‌ഐക്ക് എത്രത്തോളം പ്രധാനമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നു. കെണിയൊരുക്കി വിവരം ചോർത്തുന്ന ഏജന്റുമാർക്ക് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഐഎസ്‌ഐ നൽകുന്നത്. എന്നാൽ ഈ തുക ഉദ്യോഗസ്ഥരുടെ റാങ്കിനെ ആശ്രയിച്ചിരിക്കും. ഇതോടൊപ്പം ചോർത്തിയെടുക്കുന്ന വിവരങ്ങളുടെ മൂല്യം കണക്കാക്കിയും വേതനം നൽകും. വിവരങ്ങൾ ചോർത്തുന്നതിന് ഐഎസ്ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ കേസുകളിലും പുരുഷൻ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വർത്തമാനങ്ങൾക്ക് അശ്ലീല ഭാഷ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്.