30 വയസ്സിൽ കുടവയറും അസുഖങ്ങളും; ആരോഗ്യം വേണോ? ‘നല്ല’നടപ്പ് ശീലമാക്കൂ
Mail This Article
പിഞ്ചുകുഞ്ഞിന്റെ ആദ്യകാൽവയ്പുകൾ ഏറെ സന്തോഷത്തോടെയും കൗതുകത്തോടെയുമാണ് നമ്മൾ കാണാറ്. ‘പിച്ച പിച്ച’ പറഞ്ഞ് വീണ്ടും ചുവടുവയ്ക്കാൻ പ്രേരണ നൽകിക്കൊണ്ടിരിക്കും. ഒരാളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നടപ്പിന് അത്രത്തോളം പ്രാധാന്യമുണ്ട്. ആർക്കും എളുപ്പത്തിൽ, മറ്റു സങ്കീർണതകളൊന്നുമില്ലാതെ ചെയ്യാവുന്ന മികച്ച ഒരു വ്യായാമമാണ് നടത്തം. നടക്കണമല്ലോ എന്നു കരുതി വെറുതേ അങ്ങ് നടക്കുകയല്ല വേണ്ടത്. ആരോഗ്യമുള്ളവരും ഇല്ലാത്തവരും രോഗികളും ഒക്കെ ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങളുമുണ്ട് ഈ നടത്തത്തില്‍. ആരോഗ്യത്തിനു ഗുണപ്രദമായ രീതിയിൽ എങ്ങനെ നടത്തം ക്രമീകരിക്കാം, രോഗങ്ങളെ പ്രതിരോധിക്കാനും ആയുസ്സ് കൂട്ടാനും നടത്തം എത്രത്തോളം പ്രയോജനപ്രദമാണ്, ഹൃദയത്തിന്റെ ആരോഗ്യം നടന്നു സംരക്ഷിക്കുന്നതെങ്ങനെ തുടങ്ങി നടത്തവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വിശദമായി അറിയാം.