ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ സമയമായി; ശ്രദ്ധിക്കാം, ഫോം മുതൽ നികുതിരീതി വരെ
Mail This Article
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമായി. നിലവിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധി ജൂലൈ 31 ആണ്. മുൻ വർഷങ്ങളിലെല്ലാം ഈ തീയതി നീട്ടുന്ന പതിവുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിക്കകം ഫയൽ ചെയ്യുന്നതാണ് അഭികാമ്യം. ജീവനക്കാരുടെ വരുമാനവും സ്രോതസ്സിൽ പിടിച്ച നികുതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോം 16 തൊഴിലുടമ തൊഴിലാളിക്ക് ജൂൺ 15നകം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് ഫോം 16 ലഭിച്ചുകഴിഞ്ഞാൽ റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തേണ്ട കാര്യമില്ല. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? വിദഗ്ധരുടെ സഹായമില്ലാതെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമോ? ഏതു രീതിയിൽ റിട്ടേൺ സമർപ്പിക്കുന്നതാണ് ലാഭകരം? റിട്ടേൺ സമർപ്പണത്തില്‍ എന്തെങ്കിലും മാറ്റങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടോ? വിശദമായറിയാം...