3 ദിവസം തോരാ മഴ പെയ്താൽ, കേരളമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതായാണ് നിലവിലുള്ളത്. മഴ കൂടിയാൽ, അത് കേരളത്തിന്റെ എല്ലാഭാഗങ്ങളിലും ദുരിതം വിതയ്ക്കുകയാണ്. മലനാട്ടിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇടനാട്ടിൽ പ്രളയം, തീരദേശത്ത് കടലാക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ നാം സാക്ഷ്യം വഹിച്ചതും ഇത്തരം ദുരിത അനുഭവങ്ങൾക്കാണ്. കേരളത്തിൽ മൺസൂൺ കാലത്തുപോലും സാധാരണ പെയ്യാറുള്ള ശരാശരിയെക്കാൾ വളരെക്കൂടിയ അളവിൽ മഴ പെയ്തതിന്റെ ഫലമായിരുന്നു 2018ലെ മിന്നൽ പ്രളയം. അന്നത്തെ പ്രളയത്തിന്റെ ബാക്കിപത്രം കൂടിയാണ് ഇന്ന് നാം അനുഭവിക്കുന്ന വെള്ളക്കെട്ടുകൾ. അന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും ഇപ്പോഴും ജലാശയങ്ങളിലുണ്ട്. അതിനാൽതന്നെ പെയ്ത്തുവെള്ളത്തിന് ഒഴുകിപോകാനുള്ള സൗകര്യം ലഭിക്കുന്നില്ല. ഇതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാള മനോരമ ഫൊട്ടോഗ്രഫർമാർ പകർത്തിയ ഈ ചിത്രങ്ങൾ പറയും, മഴക്കെടുതിയുടെ ദുരന്ത കഥകൾ...
Mail This Article
×
3 ദിവസം തോരാ മഴ പെയ്താൽ, കേരളമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതായാണ് നിലവിലുള്ളത്. മഴ കൂടിയാൽ, അത് കേരളത്തിന്റെ എല്ലാഭാഗങ്ങളിലും ദുരിതം വിതയ്ക്കുകയാണ്. മലനാട്ടിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇടനാട്ടിൽ പ്രളയം, തീരദേശത്ത് കടലാക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ നാം സാക്ഷ്യം വഹിച്ചതും ഇത്തരം ദുരിത അനുഭവങ്ങൾക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.