ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും. സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com