വീരപ്പനെ ‘ഹീറോ’ ആക്കുന്നവർ ദൗത്യസംഘം ഉദ്യോഗസ്ഥരുടെ ത്യാഗം വിസ്മരിക്കരുത്: ദൗത്യസംഘം തലവൻ കെ. വിജയകുമാർ
Mail This Article
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്. എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു.