‘ഞങ്ങളെ നികൃഷ്ടജീവികളെ പോലെ കണ്ടവരുണ്ട്’: കണ്ണടഞ്ഞിട്ടും ഇരുട്ടായില്ല സനീഷിന്റെ ജീവിതം, ഇന്ന് അഭിമാനം ഈ അധ്യാപകൻ
Mail This Article
‘‘ഓന് രാത്രിയിൽ കണ്ണുകാണില്ലെടാ’’. ‘‘ഓ! അവന് സർക്കാർ ജോലി കിട്ടീതാ ഇപ്പോ വല്യ കാര്യം. കണ്ണു വയ്യാത്തോണ്ട് സർക്കാർ മാർക്കൊക്കെ വാരിക്കോരി കൊടുത്തിട്ടാണെടോ ഓനൊക്കെ സർക്കാർ ഉദ്യോഗസ്ഥനായത്’’. ‘‘ആരെക്കൊണ്ടൊക്കയോ എഴുതിച്ചിട്ടല്ലേ ഓൻ ഇക്കണ്ട പരീക്ഷയൊക്കെ പാസായത്’’. ജീവിതത്തിലെ ഓരോ നേട്ടത്തിനു നേരെയും ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസശരങ്ങൾ എയ്തപ്പോഴും കണ്ണൂർ കരിവെള്ളൂർ സ്വദേശി വി.വി.സനീഷ് തളർന്നില്ല. ക്രൂരമായ അവഗണനകളെയും പരിഹാസങ്ങളെയും കഠിനാധ്വാനം കൊണ്ടു മറികടന്ന്, കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ പ്രചോദനമാവുകയാണ് ഈ അധ്യാപകൻ. 24 വയസ്സു വരെ ജീവിതം എല്ലാ അർഥത്തിലും ആഘോഷിച്ച ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ പ്രകാശമണച്ചത് ‘റെറ്റിനാറ്റിസ് പിഗ്മെന്റോസ’ എന്ന രോഗമാണ്. 90 ശതമാനം കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ സന്തോഷങ്ങളെ സനീഷ് വീണ്ടെടുത്തു.