‘എന്റെ അനുഭവം ഓർക്കണം’; എവിടെപ്പോയി ആ 25 കോടി?; നടരാജനോട് അനൂപിന് പറയാനുള്ളത് ഒരു കാര്യം മാത്രം
Mail This Article
×
2022 സെപ്റ്റംബർ 18, തിരുവനന്തപുരം സ്വദേശി അനൂപിന്റെ ജീവിതം മാറി മറിഞ്ഞ ദിവസം. ആദ്യം ഒരക്കത്തിന് മാറിപ്പോയി എന്നു കരുതിയ സമ്മാനം പിന്നീട് സ്വന്തം ടിക്കറ്റിനു തന്നെ എന്നു തിരിച്ചറിഞ്ഞ നിമിഷം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ലോട്ടറിയാണ് ശ്രീവരാഹം സ്വദേശി അനൂപിന് അടിച്ചത്. ടിക്കറ്റെടുക്കാൻ പൈസ തികയാതെ വന്നപ്പോൾ രണ്ടര വയസ്സുള്ള മകൻ അദ്വൈതിന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് പണമെടുത്തായിരുന്നു അനൂപ് ടിക്കറ്റെടുത്തത്. ഭാഗ്യത്തിലേക്കായിരുന്നു ആ ടിക്കറ്റെടുത്ത് അനൂപ് നടന്നു കയറിയത്. എന്നാൽ ലോട്ടറിയടിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ അനൂപിന് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ സ്വപ്നത്തിൽ പോലും നമുക്ക് വിചാരിക്കാനാകാത്തതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.