‘ആ അമ്മ അന്ന് ഒരുപാട് സംസാരിച്ചു, പിന്നെ വന്നില്ല’; അൽസ്ഹൈമേഴ്സ് എന്ന ഓർമയുടെ മരണം, ചികിത്സയുമില്ല, പക്ഷേ അറിയേണ്ട ചിലതുണ്ട്
Mail This Article
×
കൊച്ചി എടവനക്കാട് ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ ഒരമ്മ, ഏതു നേരവും മരുന്ന് വേണമെന്ന ആവശ്യവുമായി എത്തും. പിന്നീട് നൽകാമെന്നു പറഞ്ഞാൽ സന്തോഷത്തോടെ തിരിച്ചു പോകും. കുറച്ച് കഴിയുമ്പോൾ ഇതേ ആവശ്യവുമായി വീണ്ടുമെത്തും. മൂന്ന് പെൺമക്കളാണ് ഈ അമ്മയ്ക്കുള്ളത്. ഇടയ്ക്കൊക്കെ ഒരു കൊച്ചുമകളെ കുറിച്ചു മാത്രം ഈ അമ്മ അവിടെയുള്ളവരോട് അന്വേഷിക്കും. അവളെ കണ്ടിരുന്നു, സംസാരിച്ചു, സുഖമായിരിക്കുന്നു എന്നു കേൾക്കുമ്പോൾ മാത്രം മുഖത്ത് ഒരുനല്ല ചിരി വരും. ഈ അടുത്ത് സ്ഥാപനം സന്ദർശിക്കാനെത്തിയ ഒരു പെൺകുട്ടിയെ കാണിച്ച് അമ്മയുടെ കൊച്ചുമകളാണെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. ആ പെൺകുട്ടിയുടെ അടുത്തിരുന്ന് ഏറെ നേരം ആ അമ്മ സംസാരിച്ചു. കുറച്ചു കഴിഞ്ഞ് വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേ പൊയ്ക്കോളൂ, നേരം സന്ധ്യയായി എന്നു പറഞ്ഞ് യാത്രയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.