‘1983’ ഇന്ത്യയിലെ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകാത്ത വർഷം. കപിലിന്റെ ‘ചെകുത്താൻമാർ’ ലോകകിരീടത്തിൽ ആദ്യമായി മുത്തമിട്ട വർഷം. എന്നാൽ അത് മാത്രമല്ല 1983ന് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചുള്ള പ്രത്യേകത. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം പിറവിയെടുത്തതും ഇതേ വർഷമാണ്. പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പിന്റെ ഉദ്ഘാടന–സമാപന മത്സരങ്ങൾക്കൊപ്പം, ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം നടക്കുന്നതും ഇതേ സ്റ്റേഡിയത്തിലാണ്. കൂടുതൽ അറിയാം, അഹമ്മദാബാദിനെയും നരേന്ദ്രമോദി സ്റ്റേഡിയത്തേയും...
Mail This Article
×
ഗുജറാത്തിലെ ഏറ്റവും വലിയ നഗരം, ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ പ്രധാനി, രാഷ്ട്രീയ പ്രധാന്യമുള്ള നഗരം തുടങ്ങി അഹമ്മദാബാദിന് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ, ആദ്യമായി ഇവിടെ വരുന്ന ഒരാൾക്ക് അഹമ്മദാബാദ് ഒരു ‘പാൻ ഇന്ത്യൻ’ നഗരമാണ്. തെരുവുകച്ചവടക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ പാൻ ചവയ്ക്കുന്ന നഗരം! വടക്കൻ കേരളത്തിലെ മിൽമ ബൂത്തുകൾ കണക്കെ മുക്കിനും മൂലയ്ക്കും പാൻ മസാല വിൽക്കുന്ന പാൻ ബൂത്തുകൾ അഹമ്മദാബാദിലുണ്ട്.
മദ്യനിരോധനം നിലനിൽക്കുന്നതിനാലാവാം പാൻ മസാലയിൽ ആശ്രയം കണ്ടെത്താൻ ഇവിടുത്തുകാർ ശ്രമിച്ചത്. ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ചവയ്ക്കാൻ ജീരകത്തിനു പകരം ഇവിടെ ലഭിക്കുന്നത് വിവിധ രുചികളിലുള്ള പാൻ മസാല പാക്കറ്റുകളാണ്. പക്ഷേ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ ഈ പാൻ മുഖം മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന – സമാപന മത്സരങ്ങള്‍ക്ക് വരെ വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പാൻ മസാല വിൽക്കുന്നതും പാൻ ചവച്ചുതുപ്പുന്നതും കർശനമായി നിരോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.