വീഴ്ചയിൽ പല്ലുകൾ പൊടിഞ്ഞു, മയങ്ങി വീണത് പലതവണ; ശ്രീദേവിയുടെ ആ 'ചിത്രങ്ങൾ' പറഞ്ഞത്..
Mail This Article
അഞ്ചാം വയസ്സിൽ തുണൈവൻ (1969) എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ശ്രീദേവിയെത്തുന്നത്. അന്ന് പ്രായം അഞ്ചു വയസ്സ്. അതിനു മുൻപും ചെറു വേഷങ്ങളിൽ ശ്രീദേവിയെ പ്രക്ഷകർ കണ്ടിരുന്നു. എന്നാൽ തുണൈവരിലാണ് ആദ്യമായി ഒരു പ്രധാന ബാലതാര വേഷത്തിലെത്തുന്നത്. മരണം നടന്ന് അഞ്ചുവർഷത്തിനു ശേഷവും ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. 1976–77 ആയപ്പോഴേക്കും ചലച്ചിത്രപ്രേമികൾക്ക് പരിചിതമായി ശ്രീദേവിയുടെ മുഖം. 1980 കളിൽ നായികാ വേഷങ്ങൾ ചെയ്തു തുടങ്ങിയ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറാൻ അധികം സമയമെടുത്തില്ല. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2013 ൽ രാജ്യം പദ്മശ്രീ നൽകി ശ്രീദേവിയെ ആദരിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയിൽ പ്രശംസകൾ ഏറ്റുവാങ്ങുമ്പോഴും മറുവശത്ത് വിവാദങ്ങള്‍ ശ്രീദേവിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ വലിയ വിവാദങ്ങളിലൊന്ന് നിർമാതാവായ ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. ആദ്യഭാര്യയെ ഉപേക്ഷിച്ചാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. ഇപ്പോൾ ശ്രീദേവി വീണ്ടും വിവാദങ്ങളിൽ നിറയുന്നതും ബോണി കപൂറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്.