അച്യുതാനന്ദനെ ‘തോൽപിച്ച’ വിഎസ്! ‘നമ്മുടെ അയൽപക്കത്തെ പൊലീസുകാരൻ’; 100 ൽ 25 ന്റെ തിളക്കം
Mail This Article
തന്റെ മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതിയുടെ പ്രധാന ഫയലിൽ ഒപ്പു വച്ചു. ആ സമയംതന്നെമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മൂന്നാറിൽ സമ്മർ കാസിൽ റിസോർട്ട് ഇടിച്ചു നിരത്തി. കടുംപിടുത്തക്കാരനായ അച്യുതാന്ദനെ മാരാരിക്കുളത്ത് തോൽപിച്ചത് പാർട്ടി നേതാക്കളാണെന്ന് സിപിഎം തന്നെയാണ് കണ്ടെത്തിയത്. പക്ഷേ 5 വർഷങ്ങൾക്കു ശേഷം മലമ്പുഴയിൽ നിന്നു ജയിച്ച അച്യുതാനന്ദനെ സമൂഹം വിഎസ് എന്നു വിളിച്ചു. കുട്ടനാട്ടിൽ പാടത്തു നട്ട വാഴകൾ വെട്ടിനിരത്തുന്ന അച്യുതാന്ദനെ കണ്ടു ഭയന്നവർതന്നെ ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കുന്ന വിഎസിനെ കണ്ടു, വിതുമ്പി. മലമ്പുഴ മണ്ഡലത്തിലെ പെരുവെമ്പിൽ പ്രചാരണത്തിനിടെ ‘വരൂ വരൂ’ എന്നു പറഞ്ഞു കൈനീട്ടിയ വിഎസിനെ കണ്ട് ചില കുട്ടികൾ കരഞ്ഞു.