‘പല പേരുകളും കേട്ടു മടുത്തു’; ‘കുടിയന്റെ മോള’ല്ല കോടികൾ സമ്പാദിക്കുന്ന സംരംഭകയാണിന്ന് അന്‍സിയ
Mail This Article
‘‘നീ ആ കുടിയന്റെ മോളല്ലേ’’... ഇത്തരം ചില ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ പലരുടെയും ജീവിതത്തിൽ വല്ലാത്ത മുറിവുകളായി മാറാറുണ്ട്. ചെറുപ്പ കാലം മുതൽ കേട്ടുവരുന്ന അത്തരം വാക്കുകൾ എത്രയേറെ വളർന്നാലും മനസ്സിൽ നോവായി നിലനിൽക്കും. ചെറുപ്പം മുതൽ അൻസിയയ്ക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉണ്ടായിരുന്നുള്ളൂ. കുടിയന്റെ മകൾ. ഒരിക്കൽപോലും അവൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ വാക്കുകൾ പക്ഷേ, വളർന്നിട്ടും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായി എനിക്കൊരു വ്യക്തിത്വം വേണം, ഞാൻ കുടിയന്റെ മോളല്ല എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. അതു മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ആ പെൺകുട്ടിയുടേത്. സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിനിടയിൽ അവൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. പക്ഷേ, ആ പോരാട്ടം അവള്‍ അവസാനിപ്പിച്ചത് സ്വന്തമായൊരു ബിസിനസിലൂടെയാണ്. ‘ഉമ്മീസ് നാച്വറൽസ്’ എന്ന സൗന്ദര്യവർധക വസ്തുക്കളുടെ ബിസിനസ് അവളുടെ സ്വപ്നമാണ്, ആഗ്രഹവും. ഒരുകാലത്ത് 100 രൂപ കയ്യില്‍ കിട്ടാനായി പരിശ്രമിച്ച ആ ഇരുപത്തിയാറുകാരി ഇന്നു കോടികൾ വരുമാനമുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. കുടിയന്റെ മകളെന്ന വിശേഷണം മാറ്റാനായി പ്രയത്നിച്ച ആ പെൺകുട്ടിയുടെ പോരാട്ടമാണ് ‘ഉമ്മീസ്’. ആ പോരാട്ടത്തിന്റെ നാളുകളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് അൻസിയ.