കായിക ജീവിതത്തിലെ ഓരോ വിജയത്തിനു പിന്നാലെയും, കുടുംബ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ഷമിക്കു നേരെ ബൗൺസറുകളായി വരാറുണ്ട്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ഷമി തന്റെ ജൈത്രയാത്ര തുടരുകയാണ്. 2023 ലോകകപ്പിൽ ആകെ കളിച്ച 4 കളികളിൽ നിന്ന് സ്വന്തമാക്കിയത് 16 വിക്കറ്റുകൾ. ഇതിൽ രണ്ട് മത്സരങ്ങളിലും 5 വിക്കറ്റ് നേട്ടത്തോടെ കളിയിലെ കേമൻ പട്ടവും.
Mail This Article
×
സ്വന്തം ഭാര്യയെ വഞ്ചിക്കാൻ മടിയില്ലാത്ത ആൾക്ക് രാജ്യത്തെ വഞ്ചിക്കാനും മടികാണില്ല! – ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെക്കുറിച്ച് ഭാര്യ സഹിൻ ജഹാൻ നടത്തിയ വിവാദ പരാമർശം ഷമിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഉണ്ടാക്കിയ കളങ്കം ചെറുതല്ല. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും സുപ്രീം കോടതിവരെ എത്തിനിൽക്കുന്ന നിയമപോരാട്ടങ്ങളും നൽകിയ സമ്മർദത്തെ അതിജീവിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മുഹമ്മദ് ഷമിയെന്ന മുപ്പത്തിമൂന്നുകാരൻ ഇന്ത്യൻ പേസർ വിക്കറ്റുകളും റെക്കോർഡുകളും ഒന്നൊന്നായി എറിഞ്ഞിടുന്നത്. യഥാർഥ വസ്തുതകൾ ഇനിയും പുറത്തുവരേണ്ടതുണ്ടെങ്കിലും സമീപകാലത്ത് ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. നായകന്റെയും പ്രതിനായകന്റെയും വേഷം പലകുറി മാറിമാറിയണിഞ്ഞ മുഹമ്മദ് ഷമിയുടെ ജീവിതകഥ ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതാണ്.
English Summary:
Through the sports and personal life of Indian fast bowler Mohammad Shami, who has been consistently taking wickets in the 2023 World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.