തൊഴിലാളിക്ക് കാറും ബുള്ളറ്റും; 3.5 ലക്ഷം കോടിയുടെ കച്ചവടം; സ്വർണനാണയ പെരുമഴയായി ‘ധൻതേരസ്’
Mail This Article
ദീപാവലി സമയത്തു മാത്രം രാജ്യത്തു നടക്കുന്ന വിൽപന 3.5 ലക്ഷം കോടി രൂപയുടേതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളും മാത്രമല്ല, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അടിമുടി പുതുമോടി നൽകുന്ന സമയം കൂടിയാണ് നവരാത്രി മുതൽ തുടങ്ങുന്ന ദീപാവലി ആഘോഷങ്ങളുടെ സമയം. വമ്പൻ കോർപറേറ്റ് കമ്പനികൾ മുതൽ ഓരോ നാടുകളിലെയും പെട്ടിക്കടകൾ വരെ ഇതിൽ പങ്കാളികളാണ്. സമ്മാനങ്ങളും സ്വർണവും വസ്ത്ര, ഭക്ഷണങ്ങളും വിനോദ സഞ്ചാരവുമെല്ലാമായി കോടികൾ വിപണിയിലേക്കും തിരിച്ചും ഒഴുകുന്ന സമയം കൂടിയാണ് ദീപാവലി. നേരത്തേ ഉത്തരേന്ത്യയിൽ മാത്രമാണ് ദീപാവലി സമയത്ത് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് തമിഴ്നാടും കർണാടകവും കടന്ന് കേരളത്തിന്റെയും പ്രിയപ്പെട്ട കാഴ്ചയാണ്. കൊച്ചിയും തിരുവനന്തപുരവും ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി. അതിർവരമ്പുകൾ ഭേദിച്ച് ആഘോഷം ഒന്നായപ്പോൾ ആഘോഷരീതികളിലും മാറ്റം വന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളും കളിമൺ പാത്രങ്ങളിൽ തിരിയിട്ട് തെളിയിച്ച ദീപങ്ങളും മാത്രമായ ആഘോഷക്കാലം പുത്തൻ ട്രെൻഡുകൾക്ക് വഴിമാറി. വമ്പൻ ഓഫറുകൾ നൽകി ഓൺലൈൻ കച്ചവട സൈറ്റുകളിലും കച്ചവടം പൊടിപൊടിക്കുന്നു. അങ്ങനെ സമ്മാനങ്ങളും ആഘോഷവുമായി ഇന്ത്യ മുഴുവൻ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. എന്താണ് രാജ്യത്തെ ദീപാവലി ആഘോഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ? എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ ദീപാവലി ഉണ്ടാക്കുന്ന മാറ്റങ്ങൾ?