പക, അത് വീട്ടാനുള്ളതാണ്, ‘ഇത് പുതിയ ടീം’; ആൺകുട്ടികളുടെ മാത്രം കളിയല്ല; കാലത്തിനൊപ്പം മാറുന്ന കളി
Mail This Article
ലോകകപ്പിലെ കലാശപ്പോരിനു മുൻപായി നടന്ന പത്രസമ്മേളനത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ഒട്ടും സുഖകരമല്ലാത്ത ആ രണ്ട് ഓർമകളെ ചോദ്യ രൂപത്തിൽ നേരിടേണ്ടി വന്നു. ‘2003 ലോകകപ്പിന്റെ കലാശപ്പോരിൽ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയ തകർത്തതിന് ഇത്തവണ കണക്കുതീർക്കുമോ?’, ‘ഇന്ത്യ ചാംപ്യൻമാരായ 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശനായി ഒരു മത്സരം പോലും കാണാൻ പോകാതെ വീട്ടിലിരുന്ന താങ്കൾ ഇപ്പോൾ മറ്റൊരു ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുമ്പോൾ എന്തു തോന്നുന്നു?’ പഴയ കാര്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ രോഹിത് അത്തരം കാര്യങ്ങൾ ആലോചിക്കാൻ ഇപ്പോൾ ഒട്ടും സമയമില്ലെന്നും അടുത്ത കളിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും ആവർത്തിച്ചു പറഞ്ഞൊഴിഞ്ഞു. അങ്കത്തട്ടിൽ നിൽക്കുമ്പോൾ പോരാളികൾ ആ നിമിഷത്തെക്കുറിച്ച് മാത്രമാകും ചിന്തിക്കുക. പക്ഷേ ക്രിക്കറ്റ് ഹൃദയവികാരമായ ഈ രാജ്യത്തിന് അങ്ങനെയല്ല. ക്രിക്കറ്റിലെ ഓരോ നേട്ടവും നാടിന് ആഘോഷമാണ്. ഓരോ വീഴ്ചയും മുറിവുകളും. രാജ്യത്തിനു വേണ്ടി കളിക്കുന്നവർ ജനതയ്ക്ക് എന്നും ആരാധിക്കേണ്ട താരങ്ങളാണ്. കഴിഞ്ഞ 12 ലോകകപ്പുകളിൽ 2 തവണ മാത്രം ചാംപ്യൻമാരായ ഇന്ത്യ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മൂന്നാം വട്ടവും ലോകകപ്പ് ഉയർത്തിയാൽ ഇന്ന് നാടുറങ്ങാത്ത ആഘോഷ രാവാണ്.