ഈ കാശിന് ഇതുപോലൊരുഗ്രൻ കായൽ യാത്ര കിട്ടുമോ? ഇഷ്ടത്തോടെ ‘കാണാം അഷ്ടമുടി’
Mail This Article
എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്?‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...