കേരളത്തിൽ സ്വർണവില ഇന്നേവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരത്തി‌ലെത്തിയത് കഴിഞ്ഞ ദിവസമാണ്. നവംബര്‍ 29ന് സ്വർണം ഗ്രാമിന് 75രൂപ കൂടി 5810 രൂപയിലെത്തി. പവന് 600 രൂപ വർധിച്ച് 46,480 രൂപയിലും! ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് അരലക്ഷം രൂപയിറക്കേണ്ട അവസ്ഥ! പക്ഷേ കാശ് കൂടിയാലും സ്വർണത്തോടുള്ള മലയാളിയുടെ ഇഷ്ടം കുറയുന്നില്ല, ഇഷ്ടമുള്ളയിടത്തേക്ക് വീണ്ടും വീണ്ടും പോകുന്നതാണല്ലോ ടൂറിസത്തിന്റെ വിജയം. അതുപോലെ ഇഷ്ടമുള്ള വസ്തു വീണ്ടും വീണ്ടും വാങ്ങുമ്പോൾ അവിടെയും ഒരു ടൂറിസത്തിനു സാധ്യതയുണ്ടോ? പറഞ്ഞുവരുന്നത് സ്വർണത്തെപ്പറ്റിത്തന്നെയാണ്. കേരളത്തില്‍ പുതിയൊരു ട്രെൻഡ് വെട്ടിത്തിളങ്ങുകയാണ്, അതിന്റെ പേര് ജ്വല്ലറി ടൂറിസമെന്നാണ്! കരകൗശലത്തിനും പരമ്പരാഗത ഡിസൈനുകൾക്കും പേരുകേട്ടതാണ് കേരളത്തിലെ ആഭരണ വ്യവസായം. അതാണിപ്പോൾ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ ജ്വല്ലറി ടൂറിസത്തിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് ഈരംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നത്. എന്താണീ ജ്വല്ലറി ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്? ആരാണിതിന്റെ ഉപയോക്താക്കൾ? എങ്ങനെയാണിത് നടപ്പാക്കുന്നത്? കേരളത്തിന്റെ ടൂറിസം മേഖലയില്‍ ജ്വല്ലറി ടൂറിസത്തിന് ഉണ്ടാക്കാനാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് സ്വർണ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിനിടയാക്കുമോ? വിശദമായി പരിശോധിക്കാം.

loading
English Summary:

Jewellery Tourism: How to Make Kerala a Gold Tourism Circuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com