ആ ഡോക്ടർ ചോദിച്ചു, ഈ കുഞ്ഞിനെ എനിക്കു തരുമോ? ‘കണ്ണീർ തുടയ്ക്കാൻ പോലും എനിക്ക് കൈകളില്ലല്ലോ; അതിനാൽ ഞാൻ കരയാറില്ല!’
Mail This Article
ഇരു കൈകളുമില്ലാതെ പിറന്ന പെൺകുട്ടി കരളുറപ്പിന്റെ ബലത്തിൽ സ്വപ്നങ്ങൾ എത്തിപ്പിടിച്ച കഥയാണിത്. കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് ജിലുമോൾക്ക് ഇനി വളയം തിരിക്കാം. പ്രത്യേകം രൂപകൽപന ചെയ്ത കാറിലിരുന്ന് കാലുകൾ കൊണ്ട് ഇടുക്കിക്കാരി ജിലുമോൾ സ്റ്റിയറിങ് തിരിക്കുമ്പോൾ വാഹനമോടുന്നത് ചരിത്രത്തിലേക്കാണ്. ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് ജിലുമോൾ മരിയറ്റ് തോമസ്(32). ജിലുമോൾ യാത്ര തുടരുമ്പോൾ പിന്നിലാകുന്നത് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളാണ്. ജിലുമോളുടെ ഈ യാത്രയുടെ സന്ദേശം ഇങ്ങനെ ചുരുക്കാം. ‘അസാധ്യമായി ഒന്നുമില്ല’. കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ പ്രഭാത സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് സമ്മാനിച്ചു. ജീവിതത്തിൽ വെല്ലുവിളികൾ നിങ്ങളുടെ മുന്നിൽ മലകൾ തീർക്കുമ്പോൾ ജിലുമോളുടെ ചിത്രം നിങ്ങളുടെ മനസിലേക്കു വരട്ടെ. അതോടെ പ്രതീക്ഷയുടെ വാതിൽ നിങ്ങൾക്കു മുന്നിൽ തുറക്കും. ജിലുമോളുടെ ഈ വാക്കുകൾ കേൾക്കാം. ഇവ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. അതിശയിപ്പിക്കുന്ന ജീവിതകഥയാണ് ഇടുക്കിയിലെ തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി.തോമസ് – പരേതയായ അന്നക്കുട്ടി ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഇളയവളായ ജിലുമോളുടേത്. ഇതു കഥയല്ല, വിജയത്തിലേക്കുള്ള വഴികാട്ടിയാണ്. കഠിന പരീക്ഷണങ്ങളും പോരാട്ടങ്ങളും നിയമ യുദ്ധവും തരണം ചെയ്ത ജീവിതത്തെക്കുറിച്ച് ജിലുമോൾ പറയുന്നു...