ലോകം കണ്ട ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ. ഒരുകാലത്ത് യുഎസിനെ വിറപ്പിച്ച ‘രാത്രിയിലെ വേട്ടക്കാരൻ’. കാമുകിമാരെ മോഹിപ്പിച്ച കൊലയാളി– റിച്ചഡ് റാമിറെസ്. മരണശിക്ഷ കാത്ത് ജയിലിൽ കഴിയുമ്പോഴും ഇയാളെ തേടി പെൺകുട്ടികളുടെ കത്തുകൾ വന്നുകൊണ്ടേയിരുന്നു, പലതും സ്വന്തം ഇഷ്ടം വെളിപ്പെടുത്തിക്കൊണ്ടുള്ളവ. ഒടുവിൽ കത്തുകളിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പത്തിലേറെ കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും അറസ്റ്റിലായ ഒരു വ്യക്തിക്കാണ് ഇത്രയേറെ ആരാധികമാരെന്നോർക്കണം. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടവരുടെ വേദനകൾ‌ക്കു നേരെ കണ്ണടച്ച് തങ്ങളുടെ ‘റിച്ചി’ നിരപരാധിയാണെന്ന് വിശ്വസിച്ചിരുന്നവർ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എങ്ങനെയാണ് റിച്ചി എന്ന ചെറുപ്പക്കാരൻ അമേരിക്കയെ വിറപ്പിച്ച ‘നൈറ്റ് സ്റ്റാക്കറാ’യി മാറിയത്? ആ പേരിൽ തീർന്നില്ല. ചിലർക്ക് അയാൾ വാക്ക്–ഇൻ കില്ലറായിരുന്നു. മറ്റു ചിലർക്ക് വാലി ഇൻട്രൂഡറും. ചെയ്ത കുറ്റകൃത്യങ്ങൾക്ക് 19 വധശിക്ഷകളാണ് റിച്ചഡിന് കോടതി വിധിച്ചത്. ഒരു ഹൊറർ സിനിമാക്കഥ പോലെ പേടിപ്പിക്കുന്ന ആയാളുടെ ജീവിതം സിനിമയായും സീരീസുമെല്ലാമായി തിരശീലയെ തീപിടിപ്പിച്ചതാണ്. എന്താണ് റിച്ചഡിന്റെ ജീവിതകഥ?

loading
English Summary:

The Life Story of Richard Ramirez, the Serial Killer known as Night Stalker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com