‘എലിബുദ്ധി’ കൊണ്ട് 41 ജീവൻ രക്ഷിച്ചവർ: തുടരുന്ന സ്വീകരണങ്ങൾ, നിലയ്ക്കാത്ത കൈയടികൾ; കാണാം യുഎസ് യന്ത്രത്തെ തോൽപിച്ച വീരന്മാരെ
Mail This Article
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു... ഈ പഴമൊഴിയെ പഴംങ്കഥയാക്കിയ മനുഷ്യരെ ലോകം നേരിട്ട് കണ്ടു. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം പുറത്തെടുത്തവരായിരുന്നു അവർ. 2023 ൽ രാജ്യം കണ്ട ഏറ്റവും വലുതും ദൈര്‍ഘ്യവുമേറിയ രക്ഷാപ്രവര്‍ത്തനം. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽനിന്നെത്തിയ റാറ്റ് ഹോൾ മൈനേഴ്സ് ലക്ഷ്യം കണ്ടു. ധൈര്യവും, അനുഭവവും മാത്രമായിരുന്നു അവർക്ക് കൈമുതലായി ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടന്ന ദിവസം ഇന്റർനെറ്റിലും, പൊതുഇടങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയായത് റാറ്റ് മൈനേഴ്സ്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും എലികളെപ്പോലെ തുരന്നിറങ്ങി അവർ! 100 മീറ്റർ വരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്ന ഈ വിദഗ്ധരെ തുരപ്പൻ എലികളോടാണ് താരതമ്യം ചെയ്യുന്നത്. എലി, മാളം തുരക്കുന്നതു പോലെ ചെറുദ്വാരങ്ങൾ ഉണ്ടാക്കി മുന്നേറി 41 ജീവനുകൾ രക്ഷിച്ച റാറ്റ് മൈനേഴ്സ് പക്ഷേ ഇപ്പോഴും വിശ്രമിച്ചിട്ടില്ല. ചെറുതും വലുതുമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സംഘം യാത്രയിലാണ്.