ഒളിച്ചുകളിച്ച് സൂര്യൻ, കരിമ്പടം പുതച്ചു ഡൽഹി; വൈകിയുണരുന്ന രാജ്യതലസ്ഥാനത്തെ 'തണുപ്പൻ' കാഴ്ചകൾ
Mail This Article
×
കൊടും ശൈത്യത്തിൽ തണുത്തുവിറയ്ക്കുകയാണ് രാജ്യതലസ്ഥാനം. ഇനിവരുന്ന ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിലും താഴെയാണ്. ഡൽഹിയിൽ കനത്തമൂടൽമഞ്ഞ് രൂപപ്പെടുന്നത് വ്യോമഗതാഗതത്തെയടക്കം സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും സർവീസ് നടത്തിയ 124 വിമാനങ്ങൾ വൈകിയിരുന്നു. രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററിൽ താഴെ എത്തിയതോടെയാണ് വിമാന സർവീസുകൾ താളം തെറ്റിയത്. 24 ട്രെയിനുകളും പ്രതികൂല കാലാവസ്ഥ മൂലം വൈകിയാണ് യാത്ര പുറപ്പെട്ടത്. അതിശൈത്യം ഡൽഹിയിലെ ജനത്തിന് പരിചിതമാണ്. കൊടുംതണുപ്പിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അവർ.
English Summary:
National Capital Delhi Records Coldest Days-Picture Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.