അന്ന് പഞ്ചപാണ്ഡവർ ഒളിച്ചിരുന്നത് ഈ നാട്ടിൽ; കുളത്തിൽ മുങ്ങി കൃഷ്ണനെ സംരക്ഷിച്ച ബ്രാഹ്മണൻ! ഈ തിരുപ്പതികൾ കേരളത്തിന്റെ പുണ്യം
Mail This Article
×
അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.