‘എന്റെ മരണം തീരുമാനിക്കാൻ നിങ്ങൾ ദൈവമല്ല’; ആത്മഹത്യയിൽ നിന്ന് തിരികെ വിളിച്ച് മകൾ; കാണാതെ പോയ ആ മുറിവ്...
Mail This Article
ഇന്ത ഉലകമേ ഉന്നൈ എതിർത്താലും എല്ലാ സൂഴ്നിലയും നീ തോത്തിട്ടേ തോത്തിട്ടേയെന്ന് ഉൻ മുന്നാടി നിന്ന് അലറ്നാലും നീയാ ഒത്തുക്കറവരയ്ക്കും എവനാലും, എങ്കേയും, എപ്പൊവും, ഉന്നൈ ജയിക്കമുടിയാത്... നെവർ...എവർ.. ഗിവ്അപ്..’ (ഈ ലോകം മുഴുവൻ നിന്നെ എതിർത്താലും പ്രതിസന്ധികളിൽ നീ തോറ്റുപോയി, തോറ്റുപോയീ എന്ന് നിന്റെ മുന്നിൽനിന്ന് അലറിയാലും, നീ സ്വയം സമ്മതിക്കുന്നതുവരെ ഒരുത്തനും, എവിടെയും, ഒരിക്കലും, നിന്നെ ജയിക്കാൻ കഴിയില്ല). തമിഴ് നടന്‍ അജിത്തിന്റെ മാസ് ഡയലോഗ് ഒരുപക്ഷേ, പ്രേക്ഷകര്‍ മറന്നു പോയിട്ടുണ്ടാകാം, പക്ഷേ, ഒറ്റപ്പാലത്തു സ്ഥിര താമസക്കാരിയായ തമിഴ്നാട്ടുകാരി ഭുവനേശ്വരി ആ ഡയലോഗ് ജീവിതത്തോടു ചേര്‍ത്തുപിടിക്കുന്നു. ഭുവനേശ്വരിയുടെ മൊബൈല്‍ ഫോണിലെ സ്ഥിരം കോളര്‍ ട്യൂണാണത്. താരാരാധനയുടെ പേരിലല്ല സിനിമാ ഡയലോഗ് ഫോണില്‍ കൊണ്ടുനടക്കുന്നത്. അര്‍ബുദത്തെ അതിജീവിച്ചവളുടെ ആത്മവിശ്വാസം അപരരിലേക്കു പകരുകയാണു ഭുവനേശ്വരി.