ചിത്രകാരന്റെ ‘കൈ തളർത്തിയ’ നിഗൂഢ സുന്ദരി: ഡാവിഞ്ചി ഒളിപ്പിച്ച ‘എൽവി’ കോഡ്: ലിസയുടെ കല്ലറയിലെ തലയോട്ടിയിൽ ആ രഹസ്യം?
Mail This Article
ലോകപ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ 14 വർഷങ്ങളെടുത്തു വരച്ചിട്ടും പൂർത്തിയാകാത്ത ചിത്രം, ഗൂഢസ്മിതവും ആരെയോ തേടുന്ന കണ്ണുകളുംകൊണ്ടു ലോകത്തെയാകെ ഭ്രമിപ്പിച്ച ചിത്രം, നെപ്പോളിയൻ ചക്രവർത്തി തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ചിത്രം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, ഏറ്റവും കൂടുതൽ കോപ്പികൾ രചിക്കപ്പെട്ട ചിത്രം... മോണ ലീസയെ വിശേഷിപ്പിക്കാൻ ഈ വാക്കുകളൊന്നും മതിയാവില്ല. ഡാവിഞ്ചിയുടെ അതുല്യ രചന പോലെതന്നെയാണത്! 507 വർഷങ്ങൾക്കു മുൻപു ലിയനാർദോ ഡാവിഞ്ചി വരച്ച മോണ ലീസ ചിത്രത്തിനു മേൽ ഫ്രാൻസിലെ കർഷക അനുകൂല പ്രവർത്തകർ സൂപ്പൊഴിച്ച് പ്രതിഷേധിച്ചതോടെ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചിത്രം. പുഞ്ചിരി തൂകാൻ മാത്രമറിയുന്ന ആ ചിത്രത്തോട് ആർക്കാണിത്ര വൈരാഗ്യം? കാലത്തെ അതിജീവിച്ച ഈ ചിത്രത്തിൽ ഡാവിഞ്ചി ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തൊക്കെയാണ്? പോകാം അഞ്ച് നൂറ്റാണ്ട് പിന്നിലേക്ക്...