ഈ കാൽപ്പാട് കണ്ടാൽ നിങ്ങൾ വിറയ്ക്കും; കുഞ്ഞാടിനെ കെട്ടുന്നത് വീട്ടിനുള്ളിൽ! ഈ ചിത്രങ്ങൾ പറയുന്നത്...
Mail This Article
×
കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന് വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.
English Summary:
Wayanad's Battle with the Wild Animal-Photo Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.