‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, അത് വല്ലാത്തൊരു അനുഭവമാണ്’. ട്രെൻഡായ ഈ വാക്കുകൾ കേട്ടവരെല്ലാം ഊട്ടിയിലേക്ക് വച്ചുപിടിക്കുകയാണ്. എന്നാൽ മസിനഗുഡി വഴിയല്ലാതെയും യാത്രയുടെ അസാധാരണ അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ റൂട്ടുകളുണ്ട് ഊട്ടിയിലേക്ക്..
സ്വപ്നം കാണുകയാണോ എന്നു തോന്നിപ്പിക്കും വിധമുള്ള മനോഹര കാഴ്ചകളുമായി ഒരു യാത്ര. ഊട്ടിയിലേക്ക് ഏതു റൂട്ടിൽ പോയാലും ഇത്തരം കാഴ്ചകളാണ്. മഞ്ഞു പുതച്ചു കിടക്കുന്ന ഊട്ടിയിലേക്ക് ഈ വേനലിൽ ഒരു യാത്ര പോയാലോ? അതിനുള്ള ‘വഴികൾ’ ഇതാ...
Mail This Article
×
പൂജ്യം ഡിഗ്രിയാണ് ഇപ്പോൾ ഊട്ടിയിലെ താപനില. നല്ല മഞ്ഞുവീഴ്ചയുണ്ട്... ഊട്ടിയുടെ പുൽമൈതാനങ്ങളാകെ മഞ്ഞുപുതച്ചുകിടക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട്ഹൗസ്, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലൈക്കുന്ത എന്നിവയെല്ലാം മഞ്ഞിൽപൊതിഞ്ഞു കിടക്കുന്നു. മസിനഗുഡി വഴി മാത്രമല്ല ഏതു വഴി പോയാലും ഊട്ടിയിൽ ‘പൊളി വൈബാ’ണ്. നാട്ടുകാരെല്ലാം പറഞ്ഞും വ്ലോഗിയും മസിനഗുഡി വഴിയുള്ള പാത തിരക്കേറിയെങ്കിലും ഊട്ടിയിലേക്കു പോകാൻ അതിലുമേറെ സുന്ദരപാതകളുണ്ട്.
കാടിനെ അറിഞ്ഞ്, കാട്ടാറുകളും യൂക്കാലിപ്റ്റസ് മരങ്ങളും കാഴ്ചയൊരുക്കുന്ന വഴിയിലൂടെയുള്ള യാത്ര. ‘സാന്ദ്രം’ സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ജോൺസൺ മാസ്റ്റർ ഈണമിട്ട് ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു തിരുമലയാറ്റൂർ പള്ളി ’ എന്ന പാട്ടിൽ പറയുന്നതു പോലെ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.