നമുക്ക് വേണ്ടി നരിമാൻ വാദിച്ച കേസുകൾ: ഇന്ദിരയ്ക്കും തിരിച്ചടി: ഒരിക്കൽ പറഞ്ഞു, 'ആ വാദം ഒരു തെറ്റ്'
Mail This Article
നരിമാൻ വാദിച്ച ഏറ്റവും പ്രധാനപ്പെട്ട കേസ് ഏതായിരിക്കും? ഇങ്ങനെ ഒരു തർക്കം ഉയർന്നാൽ അതിൽ വിധി പറയാൻ നിയമജ്ഞർക്കു പോലും പ്രയാസമായിരിക്കും. നരിമാൻ ഇടപെട്ട കേസുകളെല്ലാം തന്നെ പ്രധാനപ്പെട്ടതായിരുന്നു എന്നതല്ല അതിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ കേസ് ഡയറിയിലെ കേസുകളെല്ലാം തന്നെ ഏതെങ്കിലും തരത്തിൽ ഇന്ത്യയുടെ സാമൂഹിക ജീവിതത്തെയും സാധാരണക്കാരന്റെ ജീവിതത്തെയും ബാധിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്ക് എതിരെ അദ്ദേഹം വാദിച്ചു. അതേ സമയം എഫ്ഐആർ സംബന്ധിച്ച കേസുകൾ സാധാരണക്കാരന്റെ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കി. രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിഭാഷകൻമാരിൽ ഒരാളായിരുന്നു ഫാലി സാം നരിമാൻ, ഇന്ത്യൻ നിയമശാസ്‌ത്രത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിയമജ്ഞൻ. നരിമാന്റെ നിയമ മണ്ഡലത്തിലേക്കുള്ള യാത്ര ആരംഭിച്ചത് നീതിയോടുള്ള അഗാധമായ പ്രതിബദ്ധതയോടെയും സമൂഹങ്ങളെ പരിവർത്തനം ചെയ്യാൻ നിയമത്തിന്റെ ശക്തിയിലുള്ള വിശ്വാസത്തോടെയുമായിരുന്നു. സാം നരിമാൻ ഇന്ത്യൻ നിയമ സാഹോദര്യത്തിലെ ഇതിഹാസമായിട്ടാണ് അറിയപ്പെടുന്നത്. ഒൻപത് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ജീവിതവും കരിയറും നിയമപരമായ പാണ്ഡിത്യത്തിന്റെയും കോടതിമുറിയിലെ മികവിന്റെയും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ ഒരു ശേഖരം പ്രദാനം ചെയ്യുന്നു. രാജ്യത്തെ പ്രധാന കേസുകളിലെല്ലാം നേരിട്ടും അല്ലാതെയും ഇടപ്പെട്ടിട്ടുള്ള നിയമവിദഗ്ധൻ കൂടിയാണ് നരിമാൻ. ഏതൊക്കെയായിരുന്നു നരിമാന്റെ പ്രധാനപ്പെട്ട കേസുകൾ? പരിശോധിക്കാം....