ഏത് സ്ലാബിലാണ് നികുതി അടയ്ക്കുന്നത്? ഇനി ഒരു മാസം, പ്ലാനിങ് മികച്ചതാക്കാം; ഇളവ് നേടാം 6 ഘട്ടങ്ങളിലൂടെ
Mail This Article
ആദായ നികുതിദായകർക്ക്, പ്രത്യേകിച്ച് ശമ്പളവരുമാനക്കാർക്ക് മാർച്ചിലെ ഓരോ ദിവസവും നിർണായകമാണ്. എത്രയൊക്കെ പ്ലാൻ ചെയ്താലും അതു കൃത്യമായി നടപ്പാക്കാനാകാതെ വരാം. അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത വരുമാനം ഏതെങ്കിലും കയറി വരാം. അതോടെ ആദായനികുതി ബാധ്യത കുതിച്ചുയരും. ഇപ്പോൾ നമ്മുടെ എല്ലാ പണമിടപാടുകളും ആദായനികുതി വകുപ്പിനു കൈവെള്ളയിലെന്നപോലെ ലഭ്യമാണെന്നതിനാൽ നികുതിബാധ്യത കൂടാനുള്ള സാധ്യത കൂടുതലാണെന്നത് എല്ലാ നികുതിദായകരും മുൻകൂട്ടി കാണണം. അതായത്, ഇന്നത്തെ സാഹചര്യത്തിൽ അവസാന നിമിഷത്തിലെ ടാക്സ് പ്ലാനിങ്ങിന് മുൻപത്തേക്കാളും ഏറെ പ്രാധാന്യമുണ്ട്. അതിനാൽ, നികുതിയിളവു ലഭ്യമായ എല്ലാ അവസരങ്ങളെക്കുറിച്ചും ശരിയായി അറിഞ്ഞിരിക്കണം. ഉപയോഗപ്പെടുത്താവുന്നവയെല്ലാം അവസാന മിനിറ്റിലായാലും ഉപയോഗപ്പെടുത്തുകയും വേണം. അതുവഴി ജൂലൈയിൽ റിട്ടേൺ നൽകുമ്പോൾ വരാവുന്ന അധിക നികുതിബാധ്യതയും ഒരു പരിധിവരെ കുറയ്ക്കാനാകും. അതിനു നിങ്ങൾ സ്വീകരിക്കേണ്ട ഏതാനും ചുവടുകളാണ് താഴെ പറയുന്നത്. പഴയ സ്ലാബിൽ നികുതി അടയ്ക്കുന്നവർക്കേ നികുതി ഇളവു നേടാൻ വിവിധ അവസരങ്ങൾ ഉള്ളൂ. അതിനാൽ പുതിയ സ്ലാബുകാരെ സംബന്ധിച്ച് ഇത്തരം അവസാന നിമിഷത്തെ ആസൂത്രണത്തിന് വലിയ പ്രസക്തിയില്ല.