സ്കൂൾ വിദ്യാർഥികൾക്കിത് പൊതുപരീക്ഷാക്കാലമാണ്. രക്ഷിതാക്കൾക്ക് മക്കളുടെ പരീക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുടെ കാലവും! ഇനിയുള്ള ദിവസങ്ങളിൽ പരമാവധി നന്നായി പഠിച്ചു മാർക്ക് വാങ്ങാനുള്ള തയാറെടുപ്പാണാവശ്യം! ഇതുവരെ കഴിഞ്ഞ പരീക്ഷകളെയോർത്ത് ആശങ്കപ്പെടേണ്ടതില്ല. ഇഷ്ടം പോലെ സമയമുണ്ട്. രണ്ടു പരീക്ഷകൾക്കിടയിൽ ഇടവേളകളുണ്ട്. മനസ്സുവെച്ചാൽ മികച്ച വിജയം കൈവരിക്കാൻ ഇനിയും അവസരങ്ങളേറെയുണ്ട്. പഠിത്തത്തിൽ അൽപം ഗൗരവം കാട്ടിയാൽ മതി. പരീക്ഷയടുക്കുമ്പോഴുള്ള മുന്നൊരുക്കങ്ങളാണ് മികച്ച വിജയം നിർണയിക്കുന്നതിൽ പ്രധാന ഘടകം. തുടർച്ചയായ ഗൗരവമേറിയ പഠനമാണ് ഇതിനാവശ്യം. പൊതു പരീക്ഷകൾ അടുത്തുവരുമ്പോൾ വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം സ്വാഭാവികമാണ്. വിദ്യാർഥികളിൽ പഠനം രണ്ടു രീതിയിലുണ്ട്. ഈസി പഠനവും എമർജൻസി പഠനവും. പതിവായി പഠിക്കുന്ന വിദ്യാർഥികൾക്ക് പിരിമുറുക്കം കുറവായിരിക്കും. അവർ ഈസി പഠന രീതിയാണ് പിന്തുടരുന്നത്. എന്നാൽ പരീക്ഷയടുക്കുമ്പോൾ എല്ലാ ഭാഗങ്ങളും ഒരുമിച്ച് പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികൾ എമർജൻസി പഠന രീതിയാണ് പിന്തുടരുന്നത്. ഇവരിലാണ് സ്വാഭാവികമായും ആശങ്ക കൂടുതലായും കണ്ടുവരുന്നത്. പഠിച്ചു തീരുമോ? പരീക്ഷ എളുപ്പമാകുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ അവരിലുണ്ടാകും. ഏത് പഠനരീതി പിന്തുടരുന്നവരും പൊതു പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ ശ്രദ്ധിക്കണം. ഇത് അനായാസേന മാനസിക പിരിമുറുക്കമില്ലാതെ പരീക്ഷയെഴുതാൻ അവരെ സഹായിക്കും.

loading
English Summary:

What Are All The Tips You Need to Know To Prepare For Board Exams Like SSLC, Plus 2 etc.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com