‘ആ ക്ഷണം പങ്കജ് ഉധാസിന് മാത്രം കഴിയുന്നത്’: പ്രവാസിയെ കരയിച്ച വരികൾ: മറക്കില്ല മാന്ത്രികാ ‘എന്നുമീ സ്വരം’
Mail This Article
‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.