തലയുയർത്തി കൊമ്പന്മാർ, ആവേശമുണർത്തി മേളം: കാണാം ഉത്രാളിക്കാവ് പൂരക്കാഴ്ചകൾ
Mail This Article
×
പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചപ്പോൾ പതിവുപോലെ ഇക്കുറിയും ഉത്രാളിക്കാവിലെ പൂരം പൂർണതയിലെത്തി. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു. കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും എങ്കക്കാട് ദേശം നടത്തിയ വെടിക്കെട്ടും പതിനായിരങ്ങൾക്കു ദൃശ്യ- ശ്രാവ്യ വിരുന്നായി. 3 ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉത്രാളിക്കാവിന്റെ ഉത്സവമേളം പിന്നിലെ ട്രാക്കിലൂടെ കൂകിയെത്തിയ ട്രെയിനിലെ യാത്രികർക്കും കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. മലയാള മനോരമ തൃശൂർ ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ റസ്സൽ ഷാഹുൽ പകർത്തിയ ചിത്രങ്ങൾ കാണാം...
English Summary:
Rhythm, Colours, and Celebration: Experience Uttaralikavpuram Pooram-Picture Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.