പകൽ പുറത്തിറങ്ങില്ല; പൊലീസ് പിടിക്കാതിരിക്കാൻ തല മൊട്ടയടിച്ചു! ആ 19 മണിക്കൂർ കുട്ടി എവിടെ ആയിരുന്നു?
Mail This Article
ഫെബ്രുവരി 19 ന് അർധരാത്രി കഴിഞ്ഞാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്തുവന്നത്. ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കു മധ്യേ ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തുവരുന്നത്. രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാത്രി 1 മണിക്ക് ഉണർന്ന പിതാവാണ് കുട്ടിയെ കാണാനില്ലെന്ന് ആദ്യം അറിയുന്നത്. ചാക്ക വിമാനത്താവളം റോഡരികിൽ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ബ്രഹ്മോസിനോട് ചേർന്നുള്ള തുറസായ സ്ഥലത്താണ് 11 പേരടങ്ങുന്ന ബിഹാറി കുടുംബങ്ങൾ താമസിച്ചിരുന്നത്. തേനീച്ച കൂടുകളിൽ നിന്ന് തേനെടുക്കാൻ വൈദഗ്ധ്യമുള്ള ഇവർ എല്ലാ വർഷവും രണ്ട് മാസം ഇവിടെ വന്ന് താമസിക്കാറുണ്ട്. കുട്ടിയെ കാണാതായി രാത്രി 1 മണിയോടെ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും 19 മണിക്കൂർ കഴിഞ്ഞ് ബ്രഹ്മോസിന്റെ പിറകുവശത്തുള്ള റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായാത്. പക്ഷേ തട്ടിക്കൊണ്ടുപോയതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞ 12 ദിവസവും പൊലീസിനായില്ല. സിസിടിവികളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പൊലീസിന് ഉത്തരം കണ്ടെത്താനായില്ല. ഒടുവിൽ 12 ദിവസത്തിന് ശേഷം ആ ദുരുഹതയുടെ ചുരുളഴിയുന്നു. അതേ സമയം പൊലീസ് പറയുന്നതു പോലെ വെറുമൊരു കുറ്റവാളിയാണോ ഹസൻകുട്ടി. ആ സംശയം ഉയരുന്നത് അയാളുടെ ജീവിതരീതി കുടുതൽ അറിയുമ്പോഴാണ്. ഹസൻകുട്ടി ഒറ്റയ്ക്കാണോ. അതോ പിന്നിൽ വൻ സംഘമുണ്ടോ ?