മോദി ‘മോടി പിടിപ്പിച്ച’ ഏകതാ നഗർ, ലോകം അമ്പരന്ന ടൂറിസം സർക്യൂട്ട്: ഉറക്കം വിട്ടുണർന്ന്, ഇന്ന് ഉഗ്രൻ കാഴ്ചകളുടെ ഗ്രാമം
Mail This Article
വിവാദങ്ങളും പ്രതിഷേധങ്ങളും ആരോപണങ്ങളും ഏറെ ഉണ്ടായി; പക്ഷേ, വെറും അഞ്ചു വർഷം കൊണ്ടാണ് ഗുജറാത്തിലെ ഉറങ്ങിക്കിടന്ന ഒരു ഗ്രാമം സടകുടഞ്ഞ് എണീറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. കേവാദിയ എന്ന ഗ്രാമം ഏകതാ നഗറായി. ഇന്ന് അവിടേയ്ക്ക് വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിനു സന്ദർശകർ. അതിനു മുൻപേതന്നെ ഗ്രാമത്തിന്റെ മുഖവും രൂപവും മാറിത്തുടങ്ങിയിരുന്നു. ഒരുകാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആ ഗ്രാമം ഇപ്പോൾ നിരവധി സൗകര്യങ്ങളും വൻ കെട്ടിടങ്ങളും തൊഴിലവസരങ്ങളുമെല്ലാം ഉള്ള ഒരു നഗരമായി മാറിയിരിക്കുന്നു. അതിന് ഒരൊറ്റക്കാരണവും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ഏകതാ നഗറിലാണ്. ഇന്ത്യയിലിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായും ഈ ഗ്രാമം മാറിയിരിക്കുന്നു. തരിശായിക്കിടന്ന ഗ്രാമം അഞ്ചു വർഷംകൊണ്ട് അദ്ഭുതമായി മാറിയ കഥയാണ് ഏകതാ നഗറിന്റേത്. ഗീർ വനം, റാൻ ഓഫ് കച്ച്, പാവഗഡ്, സോമനാഥ്, ദ്വാരക, അഹമ്മദാബാദ് എന്നിവ ഉൾപ്പെടുന്ന ഗുജറാത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഏകതാ നഗർ മാറിയത്. നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു കെവാദിയ ഗ്രാമം. അവിടെയാണു പ്രതിഷേധങ്ങളെ നിശബ്ദമാക്കി സർദാര്‍ വല്ലഭ്‌ഭായ് പട്ടേലിന്റെ പ്രതിമ വന്നത്. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽവേ സ്റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണ ശാലകൾ, ആഡംബര ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി എന്നിവ അടക്കമുള്ള പദ്ധതികളുമായി ഈ ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഏകതാ പ്രതിമ ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയത്? വായിക്കാം, അക്കഥയുടെ രണ്ടാം ഭാഗം.