2024 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം; പതിവിനു വിപരീതമായി മുംബൈ ഇന്ത്യൻസ് ആരാധകർ കടുത്ത ആശങ്കയിലാണ്...
5 കിരീടങ്ങൾ സമ്മാനിച്ച നായകൻ രോഹിത്ത് ശർമയ്ക്കു പകരം, ഹാർദിക് പാണ്ഡ്യ ടീമിന്റെ തലപ്പത്ത് എത്തിയതിന്റെ പുകച്ചിലുകൾ ഇനിയും അടങ്ങിയിട്ടില്ല
ഗുജറാത്ത് ടൈറ്റൻസിനൊപ്പം പാണ്ഡ്യ നേടിയ വിജയങ്ങൾ ഇനി മുംബൈയ്ക്കൊപ്പവും ആവർത്തിക്കുമോ? മുംബൈയ്ക്കൊപ്പം രോഹിത്തിന്റെ യാത്ര ഇനി എങ്ങനെയാകും?
Mail This Article
×
മുംബൈ ഇന്ത്യൻസ് ആരാധകർ ആശങ്കയിലാണ്. ഹാർദിക് പാണ്ഡ്യ എന്ന പുതിയ ക്യാപ്റ്റനെയും രോഹിത് ശർമയെന്ന ഇഷ്ട ക്യാപ്റ്റനെയും ഓർത്താണ് വേവലാതി. രോഹിത്തിനെ മാറ്റി ഹാർദിക്കിനെ പ്രതിഷ്ഠിച്ചതിലെ നീറ്റൽ ഇനിയും വിട്ടുമാറാത്ത ആരാധകർ, ഹാർദിക് ഇനി എന്തൊക്കെ കാണിച്ചുകൂട്ടും എന്ന് അതിശയിക്കുകയാണ്. അതിനു കാരണങ്ങളുണ്ട് താനും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഹാർദിക് രോഹിത്തിന്റെ തീരുമാനം ഇഷ്ടപ്പെടാതെ എതിർത്തു സംസാരിച്ച വിഡിയോ ഇന്നും ആരാധക മനസ്സുകളിലുണ്ട്.
അന്നത്തെ ഹാർദിക്കിന്റെ ചീത്തവിളി പലരും മറന്നിട്ടില്ല. ഐപിഎല്ലിലെങ്കിലും രോഹിത്തിന്റെ കാലം മാറി. ഹാർദിക് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി അവതരിച്ചു കഴിഞ്ഞു. ഇനി ഹാർദിക് പറയും, രോഹിത് കേൾക്കും. മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിയ ഉടൻ തന്നെ പുറത്തെത്തിയ ഹാർദിക്കിന്റെ ചിത്രം പോലും ആരാധകർക്ക് അത്ര രുചിച്ചിച്ചിരുന്നില്ല. ഐപിഎൽ ഇതിഹാസം കൂടിയായ ലസിത് മലിംഗയടക്കമുള്ള പരിശീലകർക്കു മുന്നിൽ അഡ്ജസ്റ്റബിൾ കട്ടിലിൽ കാലുയർത്തി ഇരിക്കുന്ന ‘ആറ്റിറ്റ്യൂഡ്’ ടീമിന് ദോഷം ചെയ്യുമെന്ന നിലപാടിലാണ് പലരും.
English Summary:
Rohit Sharma's Role Redefined: Hardik Pandya's High-Stakes Captaincy - Can He Lead Mumbai Indians to Victory in the IPL 2024?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.