യുഎസിലെ ജോലി കളഞ്ഞെത്തിയ, മുൻ മുഖ്യമന്ത്രിയുടെ മകൾ; കവിതയെ കുരുക്കിയ 'കൂട്ടി'ൽ മലയാളി മദ്യ വ്യവസായിയും
Mail This Article
ഒരു തിരഞ്ഞെടുപ്പിൽ 186 സ്ഥാനാർഥികൾ മത്സരിക്കുമോ? അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലായിരുന്നു ഇത്രയും പേർ മത്സരിച്ചത്. ഫലം വന്നപ്പോൾ ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച 179 സ്ഥാനാർഥികളും ചേർന്നു നേടിയത് 98,723 വോട്ടുകൾ. വിജയിച്ച ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരി നേടിയത് 70,785 വോട്ടുകൾ. അന്ന് രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർഥി കെ.കവിതയെയാണ് 2024 മാർച്ച് 15ന് ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത മുൻ ലോക്സഭാംഗമാണ്. നിലവിൽ തെലങ്കാന ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗവും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ വളരെ നാടകീയമായിട്ടാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി, എഎപിയുടെ മനീഷ് സിസോദിയ അറസ്റ്റിലായ വിഷയത്തിൽ വ്യാപക ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനു തൊട്ടു തലേന്നു വരെ മുംബൈയിൽ പര്യടനത്തിലായിരുന്നു കവിത.