കോലിക്ക് 'ക്യാപ്' ഉണ്ട്, കപ്പ് വേണ്ടേ! ആ താരം ഇനി എന്ന് ഫോം കണ്ടെത്തും? മായങ്ക് ‘ജാല’ത്തിൽ മയങ്ങി ആർസിബി
Mail This Article
17 വർഷത്തിനിടയിൽ പേരും പോരാളികളും ഉൾപ്പെടെ പലതവണ മാറിമാറി വന്നിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ മാറ്റമില്ലാതെ തുടരുന്നത് 2 കാര്യങ്ങൾക്കാണ്. ആദ്യത്തേത് കിങ് കോലി എന്ന സാക്ഷാൽ വിരാട് കോലിയും രണ്ടാമത്തേത് കിരീടനേട്ടം എന്ന ഇനിയും അവസാനിക്കാത്ത സ്വപ്നവും. 17–ാം സീസണിലും ബെംഗളൂരുവിനെ നയിക്കുന്നത് ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ്. ബെംഗളൂരുവിന്റെ പ്രതീക്ഷകൾക്കൊത്ത നിലയിലാണ് കോലിയുടെ ഇതുവരെയുള്ള മുന്നേറ്റം. 4 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയ 203 റൺസിന്റെ പിന്‍ബലത്തിൽ ഓറഞ്ച് ക്യാപ് ഇപ്പോഴും കോലിയുടെ തലയിൽ തന്നെയുണ്ട്. എന്നാൽ, കപ്പ് എന്നത് ഇത്തവണയും സ്വപ്നമായി തന്നെ അവസാനിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ കോലിയുടെ 100–ാം ഐപിഎൽ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ആർസിബിയുടെ മുന്നോട്ടുള്ള പോക്ക് ശരിക്കും ആശങ്കയിലായിരിക്കുകയാണ്.