അത് പഞ്ചപാണ്ഡ‍വരുടെ വനവാസ കാലമായിരുന്നു. എന്നും കണ്ണന്റെ സാമീപ്യവും ദർശനവും ലഭിക്കാൻ പാണ്ഡ‍വർ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കാൻ തീരുമാനിച്ചു. എന്നാൽ വനവാസകാലത്ത് സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിച്ചില്ല. സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷമായതാണ് തൃക്കൊടിത്താനത്തെ മഹാവിഷ്‌ണു വിഗ്രഹം എന്നാണ് വിശ്വാസം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്‌ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. അജ്ഞാതവാസകാലത്ത് പാണ്ഡവർ വസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇവർ ആരാധിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത മഹാവിഷ്ണു ക്ഷേത്രങ്ങൾ. ‘108 വൈഷ്ണവ തിരുപ്പതികൾ’ എന്നറിയപ്പെടുന്ന ഈ മഹാവിഷ്ണു ക്ഷേത്രങ്ങൾ ആചാരപ്പെരുമയിൽ എന്നും മുന്നിലാണ്. ഇതിൽ എഴുപതാമത്തേതാണ് തൃക്കൊടിത്താനം ക്ഷേത്രം. ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കവിയൂർ റോഡിൽ മുക്കാട്ടുപടി ജംക്‌ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരിയുന്ന നിലവിളക്കിന്റെയും കത്തുന്ന കർപ്പൂരത്തിന്റെയും അകമ്പടിയോടെ അനുഗ്രഹം ചൊരിയുന്ന അദ്ഭുതനാരായണന്റെ വിശേഷങ്ങൾ അറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com