ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇല്ലാത്ത വിലവർധനയിലാണ് ഇപ്പോൾ കൊക്കോ. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണ് വില വർധിച്ചത്. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണ് റെക്കോർഡ് വിലനിലവാരത്തിനു കാരണം. കേരളത്തിലെ കൊക്കോ കർഷകർക്കും വിലവർധന മൂലം കോളടിച്ചിരിക്കുകയാണ്. 2023ൽ 230 രൂപയായിരുന്നു ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില. എന്നാൽ, ഏപ്രിൽ ആദ്യവാരം ഇത് കിലോയ്ക്ക് 725 രൂപയ്ക്കു മുകളിലാണ് എത്തിയത്. പച്ച പരിപ്പിന് 250 മുതൽ 260 രൂപ വരെയായിരുന്നു ആ സമയത്തു വില. ഏപ്രില്‍ മൂന്നാം വാരത്തിലേക്കെത്തിയപ്പോൾ വില പിന്നെയും കൂടി. ഗ്രാമീണ മേഖലകളിൽ ഉണങ്ങിയ കൊക്കോ കുരുവിന് കിലോ 900 രൂപ വരെ കിട്ടുന്നു, പച്ച കൊക്കോ കുരുവിന് 280 രൂപയും. ഇന്ത്യയിലെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന കേരളത്തിന്റേതാണ്. ഇടുക്കിയാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല. പച്ച കുരുവിനും പരിപ്പിനും തൂക്കവും ഗുണമേന്മയും കൂടുതലുള്ളതിനാൽ ഇടുക്കിയിലെ മരിയാപുരം, മുരിക്കാശേരി എന്നിവിടങ്ങളിലെ കർഷകർക്കു മറ്റെവിടെയും ലഭിക്കുന്നതിനെക്കാൾ അൽപം ഉയർന്ന വിലയും ലഭിക്കാറുണ്ട്. കേരളത്തിൽ ഒരു കാലത്ത് കൊക്കോ കൃഷി വ്യാപകമായിരുന്നെങ്കിലും വിലയിടിഞ്ഞതും കൊക്കോ ചെടിയെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായപ്പോൾ പലരും കൃഷി തന്നെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ കർഷകർ ആവേശത്തിലാണ്. ലോകവിപണിയിൽ ഉൽപന്നക്ഷാമം ഒരു വർഷമെങ്കിലും തുടരുമെന്നതിനാൽ ഉടനെ വിലയിടിയുമെന്ന പേടി വേണ്ട. എങ്ങനെയാണ് കൊക്കോ കൃഷി ചെയ്യേണ്ടത്? കൊക്കോ ലാഭകരമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com