കറന്റ് ബില്‍ കുത്തനെ കുറയ്ക്കാം, എങ്ങനെ സ്വന്തമാക്കാം മോദിയുടെ ‘സൂര്യഭവനം’? സോളർ വഴി ലാഭിക്കാം ലക്ഷങ്ങൾ
Mail This Article
കത്തുന്ന ചൂടിൽ കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുതി ബിൽ കണ്ട് പലരും ഞെട്ടിയിട്ടുമുണ്ടാകും. പക്ഷേ, ഒറ്റത്തവണ ഒരു നിക്ഷേപം നടത്തിയാൽ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് മുൻകൂട്ടി കണ്ട്, ഏതാനും വർഷങ്ങളായി കേരളത്തിൽ പലരും പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഈ ട്രെൻഡിന് കൂടുതൽ ഊർജം പകരുന്നതാണ് അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പിഎം സൂര്യഭവനം പദ്ധതി'. ചെറുകിട (3 കിലോവാട്ട് വരെ) പുരപ്പുറ സോളർ പദ്ധതിക്കുള്ള സബ്സിഡി ഒറ്റയടിക്ക് വർധിപ്പിച്ചതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ഒരു വർഷംകൊണ്ട് ഒരു കോടി വീടുകളിൽ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ (കെവി) താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒറ്റത്തവണയായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് 7% പലിശയിൽ വായ്പയും ലഭ്യമാണ്. വീട്ടിലിരുന്ന് എളുപ്പത്തിൽ പദ്ധതിക്കായി അപേക്ഷിക്കാം.