ഈ 10 രാജ്യങ്ങളിൽ മലയാളികൾക്ക് ജോലിസാധ്യതകൾ ഏറെ; എന്തെല്ലാം കഴിവുകൾ വേണം, ഏതെല്ലാം മേഖലകളിൽ തൊഴിലെടുക്കാം?
Mail This Article
എൻജിനീയറിങ് ആണോ എംബിബിഎസ് ആണോ? മുൻപ്, പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇന്ന് കാലം മാറി. ചോദ്യവും ഇന്റർനാഷനലായി. കാനഡ ആണോ ഓസ്ട്രേലിയ ആണോ എന്നൊക്കെയാണ് ചോദ്യം! നോർക്ക റൂട്സിന്റെ റിപ്പോർട്ട് പ്രകാരം, ആകെയുള്ള 195 രാജ്യങ്ങളിൽ 159ലും മലയാളികളുണ്ട്. എന്നാൽ ഇവരുടെ കണക്കിൽ പെടാത്ത ഒട്ടേറെ രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിറ്ററി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. 2023 ജനുവരിയിലെ കണക്കു പ്രകാരം ഉന്നതപഠനത്തിനായി 79 രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ചേക്കേറിയിട്ടുണ്ട്. അതേസമയം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് പിഴച്ചിട്ടുണ്ടെന്നതും സത്യമാണ്. പഠന സൗകര്യത്തിനൊപ്പം, തിരഞ്ഞെടുക്കുന്ന രാജ്യത്ത് തങ്ങളുടെ കഴിവിന് അനുയോജ്യമായ തൊഴിൽ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നോർക്കയുമായി സഹകരിച്ച് ഐഐഎം കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തിയിരുന്നു. ഏതെല്ലാം രാജ്യങ്ങളിൽ, ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സർവേയിൽ തെളിഞ്ഞു. അതിന് എന്തെല്ലാം കഴിവുകള്‍ വേണമെന്നും; എല്ലാം വിശദമായറിയാം.