ജാതിമതഭേദമന്യേ ദൂരദിക്കുകളിൽ നിന്നുപോലും ഒട്ടേറെ പേർ അനുഗ്രഹം തേടി വരുന്നക്ഷേത്രം. സന്താനഗോപാലമൂർത്തി പൂർണത്രയീശഭാവത്തോടുകൂടി ദക്ഷിണേന്ത്യയിൽ കുടികൊള്ളുന്ന ഏക ക്ഷേത്രം. പ്രത്യേകതകളേറെയുണ്ട് ചങ്ങനാശേരിയിലെ വൈകുണ്ഠേശ്വര ക്ഷേത്രത്തിന്.
സന്താന ഭാഗ്യമില്ലാതെ കഴിയുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഐതിഹ്യങ്ങളേറെയുണ്ട് ക്ഷേത്രത്തെപ്പറ്റി. ആ കഥകളും വഴിപാടുകളുമെല്ലാം വിശദമായറിയാം...
Mail This Article
×
ചങ്ങനാശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ചരിത്രപ്പെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധം. ഒരുകാലത്ത് ലക്ഷ്മീപുരം കൊട്ടാരം വക ക്ഷേത്രമായിരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തിയാണ് പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്.
രണ്ടു കൈകളിൽ ശംഖും ചക്രവും മറ്റു രണ്ടു കൈകളിൽ ശിശുവിനെയും എടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹു ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താനഭാഗ്യമില്ലാതെ മനോദുഃഖം അനുഭവിക്കുന്ന അനേകായിരം ദമ്പതികളുടെ അനുഗ്രഹ സ്ഥാനമാണ് ഇന്ന് ഈ ക്ഷേത്രം. അകമഴിഞ്ഞ ഭക്തിയോടെ സന്താനഗോപാലമൂർത്തിയെ ഉപാസിച്ചാൽ
English Summary:
Know the Dakshina Ambadi Temple, and the Santhanagopalamoorthi Kshetram in Changanassery.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.