കടം വാങ്ങാൻ വാരിക്കോരി ‘പ്ലാസ്റ്റിക്’ കാർഡുകൾ: ഡിജിറ്റല്‍ ഇന്ത്യയിൽ ‘ക്രെഡിറ്റ്’ ഏറി; കെണിയിൽ കുടുങ്ങിയോ സാധാരണക്കാരും?
Mail This Article
ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?